
34 ആധുനിക സ്കൂൾ കെട്ടിട സമുച്ചയങ്ങൾ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു
നാടിന് ഉത്സവഛായ പകർന്ന് സംസ്ഥാനത്ത് 34 അത്യാധുനീക സ്കൂൾ കെട്ടിട സമുച്ചയങ്ങൾ
മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സർക്കാരിന്റെ നൂറു ദിന കർമപധതിയുടെ ഭാഗമായാണിത്. ഇത്രയും സ്കൂൾ കെട്ടിടങ്ങൾ ഒരുമിച്ച് പൂർത്തിയാക്കി നാടിന് സമർപ്പിക്കുന്നതും ചരിത്രത്തിലാദ്യം. LDF സർക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള 34 കെട്ടിട സമുച്ചയങ്ങൾ പൂർത്തീകരിച്ചത്.
