
ഒമാനില്‍ ആശുപത്രികള്‍ നിറയുന്നു; ജാഗ്രത കൈവിടരുതെന്ന് ആരോഗ്യ മന്ത്രി
ഒമാനില്‍ കോവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്നതോടെ രാജ്യത്തെ ആശുപത്രികള്‍ പരമാവധി ശേഷിയിലേക്ക് അടുക്കുന്നതായി ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അല്‍ സഈദി മുന്നറിയിപ്പ് നല്‍കി. തീവ്ര പരിചരണ വിഭാഗങ്ങളിലടക്കം രോഗികള്‍ ക്രമാതീതമായി കൂടുന്ന സാഹചര്യമാണുള്ളത്. നിലവിലെ സാഹചര്യത്തില്‍ ജാഗ്രത അനിവാര്യമാണെന്ന് കോവിഡ് ഫീല്‍ഡ് ആശുപത്രിയുടെ ഉദ്ഘാടന ശേഷം മാധ്യമപ്രവര്‍ത്തകരോട് മന്ത്രി പറഞ്ഞു. സാമൂഹിക അകലമടക്കം പ്രതിരോധ നടപടികള്‍ പാലിക്കുന്നതില്‍ പലരും അലംഭാവം കാണിച്ചിട്ടുണ്ട്.