
മന്ത്രി കെടി ജലീലിന്റെ മൊഴി തൃപ്തികരമെന്ന് എന്‍ഫോഴ്‌സമെന്റ് ഡയറക്ട്രേറ്റ്
മന്ത്രി കെടി ജലീലിന്റെ മൊഴി തൃപ്തികരമെന്ന് എന്‍ഫോഴ്‌സമെന്റ് ഡയറക്ട്രേറ്റ്. ഇനി ജലീലിന്റെ മൊഴി എടുക്കേണ്ട ആവശ്യമില്ലെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അറിയിച്ചു. സ്വര്‍ണക്കടത്ത് കേസിലല്ല ജലീലിന്റെ മൊഴിയെടുത്തതെന്നും സ്വത്ത് വിവരം സംബന്ധിച്ച പരാതിയിലാണ് അന്വേഷണം നടത്തിയതെന്നുമാണ് ഇഡി അറിയിച്ചിരിക്കുന്നത്. സ്വര്‍ണക്കടത്തുമായി നേരിട്ടോ അല്ലാതെയൊ ജലീലിന് ബന്ധമുള്ളതായി കണക്കാക്കിയിട്ടില്ലെന്നും ഇഡി അറിയിച്ചു.
