
ജീവനക്കാരുടെ ശമ്പളം പിടിക്കുന്നത് കൂടുതൽ ചർച്ചകൾക്കുശേഷം മതിയെന്ന് സി.പി.എം
ജീവനക്കാരുടെ ശമ്പളം പിടിക്കുന്നത് കൂടുതൽ ചർച്ചകൾക്കുശേഷം മതിയെന്ന് സി.പി.എം. സെക്രട്ടേറിയറ്റ് നിർദേശം. ഭരണപക്ഷ സംഘടനകൾ ഉൾപ്പെടെ എതിർപ്പ് പ്രകടിപ്പിച്ചതിനാൽ ഇനിയും ജീവനക്കാരെ പിണക്കാതെ അനുരഞ്ജനത്തിനു ശ്രമിക്കാനാണു നിർദേശം.ജീവനക്കാർക്ക് കൂടുതൽ സ്വീകാര്യമായ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാവും ഇനിയുള്ള ചർച്ചകൾ.