
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനം: പ്രതിദിനം 1,000 തീര്‍ത്ഥാടകർക്ക് മാത്രം പ്രവേശനം
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് പ്രതിദിനം 1000 തീർത്ഥാടകർക്ക് മാത്രം പ്രവേശനം . പ്രതിദിനം പതിനായിരം തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കണമെന്ന ദേവസ്വം ബോര്‍ഡിന്റെ ആവശ്യം അംഗീകരിച്ചില്ല. ചീഫ് സെക്രട്ടറിതല സമിതിയാണ് ഈ ആവശ്യം തള്ളിയത്. ഒരു ദിവസം 1,000 തീര്‍ത്ഥാടകരെ മാത്രമാണ് അനുവദിക്കുകയെന്നും സീസൺ ആരംഭിച്ചതിന് ശേഷം സ്ഥിതിഗതികള്‍ വിലയിരുത്തി തീരുമാനം കൈക്കൊള്ളുമെന്നും യോഗത്തില്‍ ധാരണയായി.
