
അബുദാബിയിൽ റോഡ് സുരക്ഷാ നിയമം ലംഘിച്ചാൽ പിഴ 10 ലക്ഷം
അബുദാബിയിൽ റോഡ് സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്ന വാഹനങ്ങൾ കസ്റ്റഡിയിൽ കണ്ടുകെട്ടുന്നതിനും പിഴ ചുമത്തുന്നതിനും പൊലീസ് പുതിയ ചട്ടങ്ങൾ പ്രഖ്യാപിച്ചു. പൊലീസ് വാഹനങ്ങളുമായി കൂട്ടിയിടിച്ച് കേടുപാടുണ്ടാക്കുകയും, റോഡിൽ മത്സരയോട്ടം നടത്തുകയും, സാധുവായ ലൈസൻസ് പ്ലേറ്റ് ഘടിപ്പിക്കാതെ വാഹനം തെരുവിലിറക്കുകയും ചെയ്യുന്ന ഡ്രൈവർമാർക്കെതിരെ 50,000 ദിർഹം (പത്തു ലക്ഷം )വരെ പിഴ ചുമത്തും.