
സൗദി അറേബ്യയില്‍ നിന്ന് 580 ഇന്ത്യന്‍ തടവുകാര്‍ നാട്ടിലേക്ക് മടങ്ങി
സൗദി അറേബ്യയില്‍ നിന്ന് ബുധനാഴ്ച രണ്ട് വിമാനങ്ങളിലായി 580 പേര്‍ കൂടി റിയാദില്‍ നിന്ന് നാട്ടിലേക്ക് മടങ്ങി. സെപ്തംബര്‍ 23 മുതല്‍ ഇതുവരെ 1162 തടവുകാരെ നാട്ടിലെത്തിക്കാന്‍ കഴിഞ്ഞെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. സൗദിയിലെ വിവിധ നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ കഴിഞ്ഞിരുന്നതാണ് ഇവര്‍.