
നിയന്ത്രണങ്ങളോടെ രാജ്യത്തെ സ്കൂളുകള്‍ തുറക്കുന്നു; സമ്മിശ്ര പ്രതികരണം
രാജ്യത്ത് സ്കൂളുകൾ കടുത്ത നിയന്ത്രണങ്ങളോടെ തുറക്കുന്നു. ലോക്ക്ഡൗൺ ഇളവുകളുടെ ഭാഗമായി ഒൻപത്, പന്ത്രണ്ടാം ക്ലാസുകളിൽ അധ്യയനം ഭാഗികമായി പുനരാരംഭിക്കുന്നതിന് അധ്യാപകരിൽ നിന്ന് മാർഗനിർദേശം തേടും. ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം ഇതു സംബന്ധിച്ച് മാർഗനിർദേശം പുറത്തിറക്കി. ഈ മാസം 21 മുതൽ ക്ലാസുകൾ ആരംഭിക്കാനാണ് തീരുമാനം. മാസ്ക്ക്, ശാരീരിക അകലം പാലിക്കൽ, സാനിറ്റൈസർ തുടങ്ങിയവയെല്ലാം പാലിക്കണം.