
പോര് പൊട്ടിത്തെറിയിൽ: ബന്നി ബഹനാൻ യു.ഡി.എഫ് കൺവീനർ സ്ഥാനം രാജിവച്ചു
കോൺഗ്രസിലെ ഭിന്നത പൊട്ടിത്തെറിയിലേക്ക്. ബന്നി ബഹനാൻ യു.ഡി.എഫ് കൺവീനർ സ്ഥാനം രാജിവച്ചു. ബന്നിക്കെതിരെ ഒരു വിഭാഗം നടത്തിയ കൊട്ടാര വിപ്ലവമാണ് അപ്രതീക്ഷിക രാജിയിൽ കലാശിച്ചത്. ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള നേതാക്കളുമായി അഭിപ്രായ വ്യത്യാസമുണ്ടെന്ന വാർത്തകൾ വേദനിപ്പിച്ചതിനാലാണ് രാജിവെക്കുന്നതെന്ന് ബെന്നി പറഞ്ഞു. കൊച്ചിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് രാജി പ്രഖ്യാപിച്ചത്.