Tag: recommendation

സംസ്ഥാനത്തെ ബാറുകൾ തുറക്കാൻ എക്സൈസ് വകുപ്പിന്റെ ശുപാർശ

കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ സംസ്ഥാനത്തെ ബാറുകളും ബിയർ പാലർലറുകളും തുറക്കുന്നു. നികുതി സെക്രട്ടറിക്ക് എക്സൈസ് കമ്മീഷണർ കൈമാറിയ നിർദ്ദേശം എക്സൈസ് മന്ത്രിയുടെ ശുപാർശയോടെ മുഖ്യമന്ത്രിക്ക് നല്‍കി. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും ഇക്കാര്യത്തിൽ അനുകൂല നിലപാട് എടുത്തതായാണ് സൂചന.

Read More »

പരീക്ഷകള്‍ സെപ്‌തംബര്‍ 31നകം; യു.ജി.സി നിര്‍ദേശം സുപ്രീംകോടതി ശരിവച്ചു

രാജ്യത്തെ സര്‍വകലാശാലകളിലെ അവസാന വര്‍ഷ പരീക്ഷകള്‍ സെപ്‌തംബര്‍ 31നകം പൂര്‍ത്തിയാക്കണണമെന്ന യു.ജി.സി നിര്‍ദേശം സുപ്രീംകോടതി ശരിവച്ചു. പരീക്ഷ നടത്തി മുന്നോട്ട് പോകണമെന്നും അല്ലെങ്കില്‍ വിദ്യാര്‍ത്ഥികളുടെ ഭാവി ആശങ്കയിലാകുമെന്ന യു.ജി.സി വിശദീകരണം സുപ്രീംകോടതി ശരിവയ്‌ക്കുകയായിരുന്നു. യു.ജി.സിയുടെ നിര്‍ദേശത്തെ പിന്തുണച്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയം പരീക്ഷ നടത്തിപ്പിനായി രാജ്യത്തെ കോളേജുകള്‍ തുറക്കാമെന്ന് കോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്നായിരുന്നു അവസാന വര്‍ഷ പരീക്ഷകള്‍ നടത്താന്‍ സുപ്രീംകോടതി അനുമതി നല്‍കിയത്.

Read More »