
ലൈഫ് മിഷന്‍ വിദേശസഹായം കൈപ്പറ്റിയിട്ടില്ല എന്നത് അവിതര്‍ക്കിതം: ഹൈക്കോടതി
വടക്കാഞ്ചേരി ഭവന നിര്‍മ്മാണ പദ്ധതിയില്‍ ലൈഫ് മിഷന്‍ വിദേശസഹായം കൈപ്പറ്റിയിട്ടില്ല എന്നത് അവിതര്‍ക്കിതമാണെന്ന് ഹൈക്കോടതി. സിബിഐ അന്വേഷണം സ്‌റ്റേ ചെയ്‌തുള്ള ജസ്റ്റിസ് വി ജി അരുണിന്റെ ഇടക്കാല ഉത്തരവിലാണ് ഈ പരാമര്‍ശം.കേസില്‍ സര്‍ക്കാര്‍ ഉന്നയിച്ച മുഖ്യവാദം ശരിവെക്കുന്നതാണ് ഈ പരാമര്‍ശം.