
പെട്ടിമുടിയോട് വിട; പുതിയ ദൗത്യത്തിനായി കുവി പൊലീസിലേക്ക്
പെട്ടിമുടിയിലെ ദുരന്ത ഭൂമിയില്‍ നിന്നും കളിക്കൂട്ടുകാരി ധനുഷ്കയുടെ ചേതനയറ്റ മൃതദേഹം കണ്ടെത്തിയ കുവിയെന്ന വളര്‍ത്തുനായ ഏവരുടെയും കണ്ണുകളെ ഈറനണിയിച്ചിരുന്നു. പെട്ടിമുടിയില്‍ മനുഷ്യനും വളര്‍ത്തുനായയുമായുള്ള സ്നേഹത്തിന്റെയും അത്മബന്ധത്തിന്റെയും പ്രതീകമായിരുന്നു ഈ കാഴ്ചകള്‍.പെട്ടിമുടിയോട് താല്ക്കാലികമായി കുവി വിടപറയുകയാണ് പുതിയ ദൗത്യങ്ങള്ക്കായി. ഇനി ഇടുക്കി ഡോഗ് സ്ക്വാഡില് കുവിയും ഉണ്ടാകും പുതിയ ദൗത്ത്യവുമായി.