
ഒന്നാമനെ മുട്ടുകുത്തിച്ച് പഞ്ചാബ്: ഡൽഹിക്കെതിരെ ജയം അഞ്ച് വിക്കറ്റിന്; ധവാന്റെ സെഞ്ച്വറി പാഴായി
ഐ പി എല്ലിൽ ഒന്നാം സ്ഥാനക്കാരായ ഡൽഹി ക്യാപ്പിറ്റൽസിനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ച് കിംഗ്സ് ഇലവൻ പഞ്ചാബ്. ശിഖാർ ധവാൻ്റെ ഒറ്റയാൾ പോരാട്ടത്തെ മികച്ച ടീം ഗെയിമിലൂടെ മറികടന്നാണ് പഞ്ചാബിൻ്റെ വിജയം. തുടർച്ചയായ രണ്ടാം മത്സരത്തിലും സെഞ്ച്വറി നേടിയ ധവാൻ്റെ പ്രകടനം പാഴായി. ജയത്തോടെ പ്ലേ ഓഫ് സാധ്യത നിലനിർത്താനും പഞ്ചാബിനായി.