
പൊതുവിദ്യാഭ്യാസമേഖലയിൽ ഉയരുന്നു മികവിന്റെ കേന്ദ്രങ്ങൾ
കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖല മികവിലേയ്ക്കുയരുകയാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലങ്ങളിലും ഒരു വിദ്യാലയം വീതം കിഫ്ബി ധനസഹായത്തോടെ മികവിന്റെ കേന്ദ്രമായി പരിഗണിച്ച് ഭൗതിക സൗകര്യവികസനം നടത്തുകയാണ്.ഓരോ വിദ്യാലയങ്ങൾക്കും 5 കോടി രൂപ വീതമാണ് ചെലവിടുന്നത്. സംസ്ഥാനസർക്കാർ പ്രഖ്യാപിച്ച 100 ദിവസത്തെ കർമപദ്ധതിയുടെ ഭാഗമായി ഇതിൽ 35 വിദ്യാലയങ്ങളിലെ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം സെപ്റ്റംബർ 9 ന് രാവിലെ 11 മണിക്ക് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നിർവഹിക്കുന്നതാണ്. വിഡിയോ കോൺഫറൻസിങ് വഴിയായിരിക്കും ഉദ്ഘാടനം.