Tag: PSC exams should be postponed

പി.എസ്.സി പരീക്ഷകൾ മാറ്റിവെക്കണം: കെ.സുരേന്ദ്രൻ

കോവിഡ് രോ​ഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഒക്ടോബർ- നവംബർ മാസങ്ങളിലെ മുഴുവൻ പി.എസ്.സി പരീക്ഷകളും മാറ്റിവെക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ സർക്കാരിനോട് ആവശ്യപ്പെട്ടു. കോവിഡ് വ്യാപനം രൂക്ഷമായിട്ടും പരീക്ഷ നടത്താനുള്ള സർക്കാരിന്റെയും പി.എസ്.സിയുടേയും തീരുമാനം ഉദ്യോ​ഗാർത്ഥികളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

Read More »