
പ്രൈമറി സ്കൂൾ അധ്യാപക തസ്തികയിലേക്കുള്ള പരീക്ഷയിൽ ഭാഷ ഒരു വിഷയമായി ഉൾപ്പെടുത്തണം; പുരോഗമന കലാസാഹിത്യസംഘം
എൽ.പി.എസ്.എ./യു.പി.എസ്.എ പരീക്ഷകളിൽ കുട്ടികൾ പഠിക്കുന്ന ഭാഷകൾ പ്രത്യേക വിഷയങ്ങളായി ഉൾപ്പെടുത്തണമെന്ന് കേരള പബ്ലിക് സർവ്വീസ് കമ്മീഷനോട് ഞങ്ങൾ ആവശ്യപ്പടുന്നു. ശാസ്ത്രം, കണക്ക്, മാനവീക വിഷയങ്ങൾ എന്നിവക്കു പുറമേ പ്രൈമറി ക്ലാസുകളിലെ പൊതു അധ്യാപകർ പഠിപ്പിക്കേണ്ടത് മലയാളവും ഇംഗ്ലീഷുമാണ്. ഹിന്ദി തുടങ്ങിയ ഭാഷകൾക്ക് പ്രത്യേക അധ്യാപകരുണ്ട്.
