
ആലപ്പുഴ – ചങ്ങനാശ്ശേരി എ.സി റോഡ് ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി; ജി.സുധാകരൻ
ഇടതു സർക്കാരിന്റെ കീഴിലെ പൊതുമരാമത്ത് വകുപ്പിന്റെ അഭിമാന പദ്ധതിയായ ആലപ്പുഴ – ചങ്ങനാശ്ശേരി എലിവേറ്റഡ് പാതയുടെ ടെണ്ടർ നടപടികൾ പൂർത്തിയായതായി മന്ത്രി ജി.സുധാകരൻ അറിയിച്ചു..റീബില്‍ഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 672 കോടി രൂപ ചെലവഴിച്ച് ഏറെ പ്രാധാന്യത്തോടെ പൊതുമരാമത്ത് വകുപ്പ് നിര്‍മ്മിക്കുന്ന 24.14 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള ആലപ്പുഴ-ചങ്ങനാശേരി റോഡ് പുനർ നിർമ്മിക്കപ്പെടുന്നതോടെ വെള്ളപ്പൊക്ക ഭീഷണിയിൽ നിന്നും പൂർണ്ണമായും മുക്തമാവും.
