
വിമാനത്താവള സ്വകാര്യവൽക്കരണം നിർത്തി വയ്ക്കണം: സിപിഐ
വിമാനത്താവളങ്ങളുടെ സ്വകാര്യവൽക്കരണം നിർത്തി വയ്ക്കണമെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ഓഗസ്റ്റ് 18 ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി കൂടുതൽ വിമാനത്താവളങ്ങൾ സ്വകാര്യവൽക്കരിക്കുന്നതിനുള്ള നിർദ്ദേശം കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ സമർപ്പിക്കുമെന്ന് അറിയിച്ചിരുന്നു.
