Tag: politicians

ഇന്ത്യയിൽ ജനപ്രതിനിധികള്‍ക്കെതിരെ 4500-ലധികം ക്രിമിനല്‍ കേസുകള്‍ കെട്ടികിടക്കുന്നു

രാജ്യത്ത് ജനപ്രതിനിധികള്‍ക്കും മുന്‍ ജനപ്രതിനിധികള്‍ക്കുമെതിരെയുള്ള 4500ഓളം ക്രിമിനല്‍ കേസുകള്‍ കോടതികളില്‍ കെട്ടിക്കിടക്കുകയാണെന്ന് റിപ്പോര്‍ട്ട്. 24 ഹൈക്കോടതികളിലെ വിവരങ്ങളിലാണ് ഇക്കാര്യമുള്ളത്. സംഭവം ഞെട്ടിക്കുന്നതാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ജനപ്രതിനിധികളുടെ സ്വാധീനത്താല്‍ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെയുള്ള പല കേസുകളും പ്രാരംഭ ഘട്ടത്തില്‍ നിന്ന് മുന്നോട്ടുപോയിട്ടില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

Read More »

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. രണ്ടാഴ്ചത്തെ ഇടവേളക്ക് ശേഷം ചേരുന്ന യോഗത്തിൽ സർക്കാരിന്‍റെ നൂറ് ദിന കർമ്മപദ്ധതികളുടെ പ്രാദേശിക തല പ്രചാരണമാണ് മുഖ്യ അജണ്ട.

Read More »