
മുരളീധരന്റെ പ്രോട്ടോകോൾ ലംഘനം: പ്രധാനമന്ത്രിയുടെ ഓഫീസ് വിദേശകാര്യ വകുപ്പിൽ നിന്നും റിപ്പോർട്ട് തേടി
കേന്ദ്ര മന്ത്രി വി മുരളീധരന്റെ ഒത്താശയോടെ ചട്ടം ലംഘിച്ച് പി.ആർ കമ്പനി മാനേജർ സ്മിതാ മേനോനെ 2019 നവമ്പറിൽ അബുദാബിയിൽ വെച്ചു നടന്ന ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷൻ മന്ത്രിതല സമ്മേളനത്തിൽ പങ്കെടുത്തത് സംബന്ധിച്ച പരാതിയിൽ പ്രധാനമന്ത്രിയുടെ ഓഫീസ് വിദേശകാര്യ വകുപ്പ് ജോയൻറ് സെക്രട്ടറി (PSP &CPO) പാസ്പോർട്ട് സേവാ പ്രോഗ്രാം & ചീഫ് പാസ്പോർട്ട് ഓഫീസർ, അരുൺ കെ ചാറ്റർജിയിൽ നിന്നും റിപ്പോർട്ട് തേടി.