
അരൂര്‍ നിയോജക മണ്ഡലം നിശ്ചലമായി
അരൂര്‍: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ചേര്‍ത്തല താലൂക്ക് കണ്ടെയ്ന്മെന്റ് സോണ്‍ ആക്കിയതോടെ അരൂര്‍ നിയോജക മണ്ഡലം നിശ്ചലമായി. ദേശീയപാതയിലേക്കു കടക്കുന്ന മുഴുവന്‍ റോഡുകളും പൊലീസ് അടച്ചു. മതിയായ രേഖകളില്ലാതെ ആരെയും പൊലീസ് കടത്തിവിടുന്നില്ല.