
250-ഓളം സ്റ്റേഷനുകളിലായി ഇലക്ട്രിക് വാഹന ചാര്‍ജ്ജിംഗ് ശൃംഖല സ്ഥാപിക്കാനൊരുങ്ങി കെ.എസ്.ഇ.ബി
കെ.എസ്.ഇ.ബി.എല്‍ ന്റെ ഇലക്ട്രിക് വാഹന ചാര്‍ജ്ജിംഗ് സ്റ്റേഷനുകളാണ് പ്രവര്‍ത്തനമാരംഭിക്കാന്‍ പോകുന്നത്. സംസ്ഥാനത്തുടനീളം ഇലക്ട്രിക് വാഹനങ്ങള്‍ക്കുവേണ്ട ചാര്‍ജ്ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനുള്ള നോഡല്‍ ഏജന്‍സിയായി കേരള സര്‍ക്കാര്‍, കെ.എസ്.ഇ.ബി.എല്‍ – നെ തിരഞ്ഞെടുത്തിട്ടുണ്ട്. ഇതുപ്രകാരം എല്ലാ ജില്ലകളിലുമായി 250-ഓളം സ്റ്റേഷനുകള്‍ ഉള്‍പ്പെടുന്ന ഒരു ചാര്‍ജ്ജിംഗ് ശൃംഖല സ്ഥാപിക്കാന്‍ കെ.എസ്.ഇ.ബി.എല്‍ ലക്ഷ്യമിടുന്നു.