
അജ്മാനിൽ പാർക്കുകളും പൊതു ഒത്തുചേരൽ കേന്ദ്രങ്ങളും തുറന്നു
യു.എ.ഇ എമിറേറ്റായ അജ്മാനിലെ പൊതുപാർക്കുകളും നഗരത്തിലെ പൊതു ഒത്തുചേരൽ കേന്ദ്രങ്ങളും തുറന്നു . കോവിഡ് മുൻകരുതൽ നടപടികളോടെയാണ് ഇപ്പോൾ സന്ദർശകർക്കായി പാർക്കുകൾ തുറന്നിരിക്കുന്നത് . ജീവനക്കാർക്ക് പ്രത്യേക കോവിഡ് പരിശീലനം നൽകിയിട്ടുണ്ട്. ആളുകൾ കൂട്ടം കൂടുന്നതും, നിയന്ത്രങ്ങൾ പാലിക്കുന്നതും നിരീക്ഷിക്കും. ജീവനക്കാരുടെ സംഘം മുഴുവൻ സമയ അണുനശീകരണ പ്രവർത്തനങ്ങക്ക് നേതൃത്വം നൽകും. മാസ്ക് നിർബന്ധമായും ധരിച്ചിരിക്കണം.