സി.എഫ്. തോമസിന്റെ അന്ത്യം വളരെ ദുഃഖകരമായ ഒരു വാര്‍ത്തയായാണ് കേട്ടത്. അദ്ദേഹം ദീര്‍ഘകാലമായി രോഗബാധിതനായി ചികത്സയിലായിരുന്നു. ഈ രോഗപീഡയ്ക്കിടയിലും നിയമസഭയില്‍ പങ്കെടുക്കാനും നടപടിക്രമങ്ങളില്‍ സജീവമായി സാന്നിധ്യം വഹിക്കാനും ശ്രദ്ധിച്ചിരുന്നു. സൗമ്യദീപ്തമായ കാര്‍ക്കശ്യക്കാരനായിരുന്നു സി.എഫ്. തോമസ്. അദ്ദേഹത്തിനു പറയാനുള്ളത് ഏറ്റവും സൗമ്യമായി എന്നാല്‍ ഏറ്റവും ശക്തമായി സഭാവേദികളില്‍ ഉന്നയിക്കാനും ഉന്നയിക്കുന്ന വിഷയങ്ങള്‍ സൂക്ഷ്മതയോടുകൂടി കാര്യങ്ങള്‍ മനസ്സിലാക്കിക്കൊണ്ടുതന്നെ ഇടപെടാനും ശ്രദ്ധിച്ചിരുന്ന ഒരു സാമാജികനായിരുന്നു അദ്ദേഹം.