സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ച ജനകീയ നേതാവ്; പി.ബിജുവിനെ അനുസ്മരിച്ച് ഇ.പി. ജയരാജന്‍
യുവജന ക്ഷേമ ബോര്‍ഡിനെ ഇത്രയും മികച്ച രീതിയില്‍ മുന്നോട്ടു കൊണ്ടുപോയത് ബിജുവിനെ നിശ്ചയദാര്‍ഢ്യവും സത്യസന്ധതയും കൊണ്ടു മാത്രമാണ്

യുവജന ക്ഷേമ ബോര്‍ഡിനെ ഇത്രയും മികച്ച രീതിയില്‍ മുന്നോട്ടു കൊണ്ടുപോയത് ബിജുവിനെ നിശ്ചയദാര്‍ഢ്യവും സത്യസന്ധതയും കൊണ്ടു മാത്രമാണ്

യുവജനക്ഷേമ ബോര്‍ഡിന്റെ വൈസ് ചെയര്‍മാനെന്ന ഉത്തരവാദിത്തം ഏല്‍പ്പിച്ചപ്പോള്‍, രാജ്യത്തിന് തന്നെ മാതൃകയാവുന്ന രീതിയില്‍ യുവജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ ബിജുവിന് സാധിച്ചു.

എസ് എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറി, ഡി വൈ.എഫ്. ഐ മുൻ സംസ്ഥാന ട്രഷറര്‍, സിപിഐ (എം) തിരുവനന്തപുരം ജില്ലാ കമ്മിറ്റിയംഗം എന്നീ സ്ഥാനങ്ങള്‍ ബിജു വഹിച്ചിട്ടുണ്ട്.