
എസ്ബിഐ എടിഎമ്മുകളില്‍ തുക പിന്‍വലിക്കുന്നതിന് ഒടിപി എടിഎമ്മില്‍ ടൈപ് ചെയ്യണം
വെള്ളിയാഴ്ച മുതല്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) അക്കൗണ്ട് ഉടമകള്‍ക്ക് എസ്ബിഐ എടിഎമ്മുകളില്‍ നിന്നു 10,000 രൂപ മുതല്‍ മുകളിലേക്കുള്ള തുക പിന്‍വലിക്കുന്നതിന് മൊബൈല്‍ ഫോണില്‍ ലഭിക്കുന്ന ഒടിപി (വണ്‍ ടൈം പാസ്വേഡ് ) എടിഎമ്മില്‍ ടൈപ് ചെയ്യണം. എടിഎം ഡെബിറ്റ് കാര്‍ഡിന്റെ ‘പിന്‍’ കോഡിനു പുറമെയാണിത്.