
നൂറു ദിന പ്രഖ്യാപനം: കാൽ ലക്ഷം പേർക്ക് തൊഴിൽ ലഭിച്ചു
നൂറുദിവസത്തിനകം അരലക്ഷം പേര്‍ക്ക് തൊഴിൽ ലഭ്യമാക്കാനുള്ള പദ്ധതി മൂന്നാഴ്‌ച പിന്നിട്ടപ്പോള്‍ ജോലി ലഭിച്ചത് കാൽലക്ഷം പേര്‍ക്ക്. ചൊവ്വാഴ്‌ചവരെ 25,109 പേർക്ക് തൊഴിൽ ലഭിച്ചു. ഇതിൽ മുവായിരത്തിൽപ്പരം സ്ഥിരം നിയമനം. കോവിഡ് മൂലമുള്ള തൊഴിലില്ലായ്‌മ പരിഹരിക്കാൻ ഒക്ടോബർ ഒന്നിനാണ് മുഖ്യമന്ത്രി 100 ദിന തൊഴിൽ സൃഷ്ടിക്കൽ പദ്ധതി പ്രഖ്യാപിച്ചത്. എന്നാല്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ ലക്ഷ്യമിട്ടതിന്റെ പകുതിപേര്‍ക്കും തൊഴില്‍ നല്‍കാനായി.