Tag: once again

സ്റ്റാര്‍ട്ടപ് റാങ്കിംഗ്: മികച്ച പ്രകടനത്തിന് വീണ്ടും കേരളത്തിന് പുരസ്കാരം

സ്റ്റാര്‍ട്ടപ്പ് മേഖലയിലെ മികച്ച പ്രകടനത്തിനുള്ള കേന്ദ്രസര്‍ക്കാരിന്‍റെ സ്റ്റാര്‍ട്ടപ്പ് പുരസ്കാരം തുടര്‍ച്ചയായി രണ്ടാംവര്‍ഷവും കേരളത്തിന്. ഇത്തവണ കര്‍ണാടകവുമായി കേരളം പുരസ്കാരം പങ്കിടുകയായിരുന്നു. ദീര്‍ഘവീക്ഷണമുള്ള നേതൃത്വം, തന്ത്രപരമായ സമീപനങ്ങള്‍, മികച്ച നൂതനസ്വഭാവം, സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കല്‍, അനുയോജ്യമായ അന്തരീക്ഷം എന്നിവയാണ് 2019-ലെ അവാര്‍ഡിന് കേരളത്തെ അര്‍ഹമാക്കിയത്.

Read More »

രാജ്യത്തെ സംസ്ഥാനങ്ങളില്‍ സാക്ഷരതയില്‍ കേരളം വീണ്ടും ഒന്നാമത്

രാജ്യത്ത് സാക്ഷരതയില്‍ കേരളം വീണ്ടും ഒന്നാമത്. 96.2 ശതമാനം ആളുകള്‍ക്ക് സാക്ഷരതയുമായാണ് കേരളം മുന്നിലെത്തിയത്. ഡല്‍ഹിയാണ് രണ്ടാം സ്ഥാനത്ത്. 89 ശതമാനമാണ് ഇവിടുത്തെ സാക്ഷരതാ നിരക്ക്. ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസാണ് കണക്കുകള്‍ പുറത്ത് വിട്ടത്. 85.9 ശതമാനവുമായി അസമും, 87.6 ശതമാനവുമായി ഉത്തരാഖണ്ഡുമാണ് കേരളത്തിനും ഡല്‍ഹിക്കും പിന്നിലുള്ളത്. ബിഹാറില്‍ 70.9 ശതമാനം സാക്ഷരരും ആന്ധ്രയില്‍ 66.4 ശതമാനം സാക്ഷരരുമാണുള്ളത്.

Read More »