
ഒമാൻ കടലിൽ ഉരു കത്തി നശിച്ചു; 13 ഇന്ത്യക്കാരെ രക്ഷിച്ചു ആളപായമില്ല.
മസ്കത്ത്: ദുബൈയിൽനിന്ന് സോമാലിയയിലേക്ക് പോവുകയായിരുന്ന ഉരു ഒമാനിലെ ദുകത്തിന് സമീപം ലക്ക്ബിയിൽ കത്തിനശിച്ചു. ആളപായമില്ല. ഉരുവിലുണ്ടായിരുന്ന ജീവനക്കാരായ ഗുജറാത്ത്,യു.പി സ്വദേശികളായ 13പേരെ രക്ഷിച്ചു. എല്ലാവരെയും മത്സ്യബന്ധന ബോട്ടും ഒമാൻ കോസ്റ്റ് ഗാർഡും ചേർന്നാണ് രക്ഷപ്പെടുത്തിയത്.





























