
മഹാമാരിയെ പ്രതിരോധിച്ച് ഗള്‍ഫ് രാഷ്ട്രങ്ങള്‍; യു.എ.ഇയില്‍ കോവിഡ് മുക്തരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവ്
ഗള്‍ഫ് രാജ്യങ്ങളില്‍ ടൂറിസം മേഖലകള്‍ അതിന്റെ പൂര്‍വ്വ സ്ഥിതിയിലേയ്ക്ക് വരുന്ന വാര്‍ത്തകള്‍ നാം കണ്ടു കഴിഞ്ഞു. രാജ്യത്തിന്റെ സമ്പത് വ്യവസ്ഥയും സമാധാനവും ആരോഗ്യ പരിപാലനവും ഒരുപോലെ കാത്തു സൂക്ഷിക്കാന്‍ നിരവധി പദ്ധതികളാണ് അറബ് മേഖല കൈക്കൊള്ളുന്നത്. ഇതിന്റെ പ്രതിഫലനമെന്നോണം ഗള്‍ഫ് രാജ്യങ്ങളായ യു.എ.ഇ, സൗദി അറേബ്യ, ഒമാന്‍, കുവൈറ്റ്, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ കോവിഡില്‍ നിന്ന് രോഗമുക്തി നേടുന്നവരുടെ എണ്ണം ദിനംപ്രതി ക്രമാനുഗതമായി വര്‍ധിക്കുകയാണ്.