
ഖരീഫ് സീസൺ: സലാല റോഡ് യാത്രക്കാർക്ക് അതീവ ജാഗ്രതാ മുന്നറിയിപ്പ്
ദുബായ് ∙ ഒമാനിലെ ഖരീഫ് സീസൺ ആരംഭിച്ചതോടെ യുഎഇയിൽ നിന്ന് സലാലയിലേക്കുള്ള പ്രവാസി യാത്രകൾക്ക് വേഗതയേറി. തണുത്ത കാലാവസ്ഥയും പച്ചപ്പും നിറഞ്ഞ പ്രകൃതിദൃശ്യങ്ങളും ആസ്വദിക്കാൻ ഓരോ വർഷവും ആയിരക്കണക്കിന് പേരാണ് ദോഫാർ മേഖലയിൽ എത്തുന്നത്.