
ഓഹരി വിപണി പുതിയ ഉയരങ്ങളിലേക്ക് നീങ്ങാന്‍ സാധ്യത
നിഫ്‌റ്റി 11,377 പോയിന്റിലെ പ്രതിരോധം വളരെ വ്യക്തമായി ഭേദിച്ചു. ഇതോടെ വിപണി പുതിയ ഉയരത്തിലേക്ക് നീങ്ങാനുള്ള സാധ്യതയാണ് തെളിഞ്ഞിരിക്കുന്നത്. മാര്‍ച്ചില്‍ രൂപം കൊണ്ട ബെയര്‍ മാര്‍ക്കറ്റില്‍ നിന്ന് ബുള്‍ മാര്‍ക്കറ്റിലേക്ക് തിരികെ കയറാന്‍ മാസങ്ങള്‍ മാത്രമേ വേണ്ടി വന്നുള്ളൂ. അതേ സമയം വിപണിയുടെ മുന്നോട്ടുള്ള ഗതിയില്‍ ഇടക്കാല സമ്മര്‍ദങ്ങള്‍ നേരിടേണ്ടി വന്നേക്കാം. 11,800ല്‍ ആണ് അടുത്ത സമ്മര്‍ദമുള്ളത്. ധനലഭ്യത തന്നെയാണ് വിപണിയെ പ്രധാനമായും മുന്നോട്ടു നയിക്കുന്നത്.
