
പബ്ജിക്ക് പകരം ഫൗജി എന്ന പുതിയ ഗെയിം അവതരിപ്പിച്ച് അക്ഷയ് കുമാര്‍; ചൈനയ്ക്ക് വന്‍ തിരിച്ചടിയെന്ന് റിപ്പോര്‍ട്ടുകള്‍
ചൈനീസ് ഗെയ്മിങ് ആപ്പായ പബ്ജിക്ക് പകരമായി ഇന്ത്യയുടെ സ്വന്തം വിഡിയോ ഗെയിം വരുന്നു. ഫൗജി എന്ന് പേരിട്ടിരിക്കുന്ന ഗെയിം ബോളിവുഡ് നടന്‍ അക്ഷയ് കുമാറാണ് പ്രഖ്യാപിച്ചത്. ഫിയര്‍ലെസ് ആന്‍ഡ് യുണൈറ്റഡ്- ഗാര്‍ഡ്സ് എന്നാണ് ഫൗ-ജിയുടെ മുഴുവന്‍ പേര്. 118 ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിനു പിന്നാലെയാണ് പബ്ജിക്ക് പകരം നില്‍ക്കാനാകുന്ന ഗെയിമുമായി ഇന്ത്യന്‍ കമ്ബനി രംഗത്തുവന്നിരിക്കുന്നത്.