
ഉമ്മന്‍ചാണ്ടിയുടെ പേരില്‍ ഷാര്‍ജയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്; വേദി ഒരുക്കിയത് ഇന്‍കാസ് യുഎഇ
കേരള നിയമസഭയില്‍ അമ്പത് വര്‍ഷം പൂര്‍ത്തീയാക്കിയ പിതാവ് ഉമ്മന്‍ചാണ്ടിയുടെ, കോട്ടയത്തെ പൊതുചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാത്തതിന്റെ സങ്കടം മകള്‍ തീര്‍ത്തത്, പിതാവിന്റെ പേരില്‍ നടന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്ത്. യുഎഇയിലെ ഷാര്‍ജയിലാണ് സാധാരണക്കാരുടെ നേതാവായ ഉമ്മന്‍ചാണ്ടിയുടെ പേരില്‍, പ്രവാസ ലോകത്തെ സാധാരണക്കാര്‍ക്കായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രവാസി കൂട്ടായ്മയായ, ഇന്‍കാസ് യുഎഇ കേന്ദ്ര കമ്മിറ്റിയായിരുന്നു ക്യാമ്പിന്റെ സംഘാടകര്‍.
