
മൾട്ടി ലെവൽ മർക്കറ്റിംഗ്, ഡയറക്ട് സെല്ലിംഗ് കമ്പനികൾക്ക് ഓൺലൈൻ രജിസ്ട്രേഷൻ പോർട്ടൽ
സംസ്ഥാനത്ത് പ്രവർത്തിക്കുന്ന മൾട്ടിലെവൽ മാർക്കറ്റിംഗ്/ഡയറക്ട് സെല്ലിംഗ് കമ്പനികൾക്ക് ഓൺലൈൻ രജിസ്ട്രേഷൻ സംവിധാനം നിലവിൽ വന്നു. ഭക്ഷ്യ ഉപഭോക്തൃകാര്യ മന്ത്രി പി.തിലോത്തമൻ സെക്രട്ടേറിയറ്റ് പി ആർ ചേംബറിൽ ഓൺലൈനായി രജിസ്ട്രേഷൻ പോർട്ടൽ ഉദ്ഘാടനം ചെയ്തു. ജനങ്ങൾക്ക് കമ്പനികളെക്കുറിച്ച് മനസിലാക്കാനുള്ള സുതാര്യ സംവിധാനമായിരിക്കും പോർട്ടലെന്ന് മന്ത്രി പറഞ്ഞു.