
സിഡ്നി ടെസ്റ്റ്: പേസ് ബോളര്‍ മുഹമ്മദ് സിറാജിനെതിരെ വംശീയാധിക്ഷേപം
മത്സരത്തിന്റെ നാലാം ദിനത്തില്‍ ഓസീസ് ബാറ്റു ചെയ്യുന്നതിനിടെയാണു സംഭവം. കാമറൂണ്‍ ഗ്രീനിനെതിരേ പന്തെറിഞ്ഞു ബൗണ്ടറി ലൈനിനടുത്ത് ഫീല്‍ഡ് ചെയ്യാന്‍ എത്തിയപ്പോള്‍ സിറാജിന് നേരെ കാണികളില്‍ ചിലര്‍ മോശം പരാമര്‍ശങ്ങള്‍ നടത്തുകയായിരുന്നു.