
ഉത്ര കൊലപാതകത്തില്‍ സൂരജിന്റെ അമ്മയും സഹോദരിയും അറസ്റ്റില്‍
കൊല്ലത്തെ ഉത്ര വധക്കേസില്‍ ഭര്‍ത്താവ് സൂരജിന്റെ അമ്മ രേണുകയും സഹോദരി സൂര്യയും അറസ്റ്റില്‍. ശനിയാഴ്ച ഉച്ചയ്ക്ക് പറക്കോട്ടെ വീട്ടില്‍ എത്തിയാണ് അന്വേഷണ സംഘം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സൂരജിന്റെ മൊഴിയും ഗാര്‍ഹിക പീഡന നിയമവും മുന്‍നിര്‍ത്തിയാണ് അറസ്റ്റ്. ഉത്ര വധക്കേസുമായി ബന്ധപ്പെട്ട് ഇരുവരെയും നേരത്തെ മൂന്ന് തവണയാണ് ചോദ്യംചെയ്തത്.