
ഇന്ത്യയില്‍ 68 ലക്ഷത്തിലേറെ കോവിഡ് രോഗികള്‍; 1.05 ലക്ഷം മരണം
രാജ്യത്ത് കോവിഡ് വ്യാപനം ഗുരുതരമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 78,524 പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. 971 പേര്‍ കൂടി മരിച്ചു. ഇതോടെ രോഗം പിടിപ്പെട്ടവരുടെ എണ്ണം 68.35 ലക്ഷമായി ഉയര്‍ന്നു. 58.27 ലക്ഷം പേര്‍ രോഗവിമുക്തരായി. നിലവില്‍ 9.02 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്.