
ആരോഗ്യ മേഖലയിൽ സഹകരണം ഉറപ്പാക്കി ഇന്ത്യയും യുഎഇയും കൂടിക്കാഴ്ച്ച നടത്തി
ആരോഗ്യ മേഖലയിൽ ഇന്ത്യ-യു.എ.ഇ സഹകരണം ഉറപ്പാക്കി അധികൃതർ കൂടിക്കാഴ്ച നടത്തി. ദുബായ് ഹെൽത്ത് അതോറിറ്റി ഡയറക്ടർ ജനറൽ ഹുമൈദ് അൽ ഖുതാമിയും ദുബായിലെ ഇന്ത്യൻ കോൺസുൽ ജനറൽ അമൻ പുരിയുമാണ് കൂടിക്കാഴ്ച നടത്തിയത്. ആരോഗ്യ മേഖലയിൽ ഇന്ത്യയുമായി കൂടുതൽ രംഗങ്ങളിൽ സഹകരിക്കുമെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി വ്യക്തമാക്കി.