
സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബറിലേയ്ക്ക് നീട്ടിയേക്കുമെന്ന് സൂചന
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ളി തിരഞ്ഞെടുപ്പ് ഡിസംബറിൽ നടത്തുന്ന കാര്യം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണിക്കുന്നു. സർവകക്ഷി യോഗത്തിലെ തീരുമാനം കണക്കിലെടുത്താണ് ഇക്കാര്യം പരിഗണിക്കുന്നത്. നവംബർ 11-ന് ശേഷം സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾ ഉദ്യോഗസ്ഥ ഭരണത്തിലാകും. തിരഞ്ഞെടുപ്പ് നീക്കിവെക്കുന്നത് സംബന്ധിച്ച് സർവകക്ഷി യോഗത്തിലുണ്ടായ തീരുമാനം തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നിലെത്തിയാൽ അത് അംഗീകരിച്ചേക്കുമെന്നാണ് സൂചന.