
കൊച്ചിയിലെ ജ്വല്ലറിയില്‍ വന്‍ മോഷണം; 300 പവന്‍ കവര്‍ന്നു
കൊച്ചി: ഏലൂരിലെ ഐശ്വര്യ ജ്വല്ലറിയില്‍ മോഷണം. 300 പവനാണ് മോഷണം പോയത്. തൊട്ടടുത്ത സലൂണിലെ ഭിത്തി തുരന്ന് ജ്വല്ലറിക്കകത്ത് കയറിയായിരുന്നു മോഷണം. അതേസമയം കടയിലെ സിസിടിവി പ്രവര്‍ത്തിച്ചിരുന്നില്ലെന്ന് ജ്വല്ലറി ഉടമ പറഞ്ഞു.