
ആത്മവിശ്വാസമുയർത്തി ക്രെഡിറ്റ് റേറ്റിങ്; കോവിഡ് കാലത്തും കിഫ്ബിയുടെ ബി.ബി റേറ്റിങ് നിലനിർത്തി
സാമ്പത്തിക ശേഷി സംബന്ധിച്ച് ലോക രാഷ്ട്രങ്ങളുടെയും അന്തർദേശീയ ധനകാര്യ സ്ഥാപനങ്ങളുടെയും ക്രെഡിറ്റ് റേറ്റിങ് ഇടിയുന്ന കാലത്തും നേട്ടമുണ്ടാക്കി കിഫ്ബി. ലോകത്തെ മൂന്നു വലിയ ക്രെഡിറ്റ് റേറ്റിങ് ഏജൻസികളിൽ ഒന്നായ ഫിച്ച് ഗ്രൂപ്പ് കിഫ്ബിയുടെ റേറ്റിങ് BB ആയി നിലനിർത്തി. ബിഗ് ത്രീ ഗ്രൂപ്പിലെ മറ്റൊരു പ്രമുഖ ഏജൻസി മൂഡീസ് പോലും ഇന്ത്യയ്ക്ക് നെഗറ്റീവ് ഔട്ട്‌ലുക്ക് നൽകുമ്പോഴാണ് ഫിച്ച് stable outlook ഓടെ കിഫ്ബിയുടെ BB റേറ്റിങ് നിലനിർത്തിയിരിക്കുന്നത്.