
“കാല”ത്തിന്റെ ആദ്യ ലക്കം പുറത്തിറങ്ങി
പരിധി പബ്ലിക്കേഷന്‍ പുറത്തിറക്കുന്ന “കാല”ത്തിന്റെ ആദ്യ ലക്കം ഇറങ്ങി.15 കവികളുടെ 5 കവിതകൾ വീതം 75 കവിതകളാണ് ആദ്യ ലക്കത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ശരത്ചന്ദ്ര ലാലിന്‍റെ ദീർഘ കാവ്യം വി.ആർ.സന്തോഷ് വിവർത്തനം നിർവ്വഹിച്ച റിൽക്കയുടെ 60 കവിതകളുടെ സഞ്ചയം,10 ചെറുകഥകൾ,10 സാഹിത്യ പഠനങ്ങൾ, എം.രാജീവ് കുമാറിന്‍റെ നീണ്ടകഥ എന്നിവയും കാലത്തിന്‍റെ ആദ്യ ലക്കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.