
ദേശീയപാത ടോൾ ഫീ പ്ലാസകളിൽ ലഭ്യമായ ഡിസ്കൗണ്ട് നേടുന്നതിന് ഫാസ്റ്റാഗ് നിർബന്ധമാക്കി
ദേശീയപാത ടോൾ പ്ലാസകളിൽ മടക്കയാത്രയ്ക്കുള്ള ടോൾ ഡിസ്കൗണ്ടും മറ്റ് ആനുകൂല്യങ്ങൾക്കും ഫാസ്റ്റാഗ് നിർബന്ധമാക്കിയതായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനകം തിരിച്ചുവരുമ്പോൾ ലഭിക്കുന്ന ഡിസ്കൗണ്ടിനും മറ്റു പ്രാദേശിക ആനുകൂല്യങ്ങൾക്കുമാണ് ഫാസ്റ്റാഗ് നിർബന്ധമാക്കിയത്. 2008 ലെ ദേശീയപാതാ ഫീസ് (നിരക്ക് നിർണയവും പിരിവും ) ചട്ടം ഭേദഗതി ചെയ്തു കൊണ്ട് (534E/24.08.2020) ഗസറ്റ് വിജ്ഞാപനം പുറത്തിറങ്ങി.