Tag: MA Yousafali

വിമാനത്താവളവികസനം: സ്വകാര്യ പങ്കാളിത്തം അനിവാര്യം, തന്‍റെ പേര് വലിച്ചിഴയ്ക്കരുതെന്ന് എം.എ.യൂസഫലി

വിമാനത്താവളങ്ങളുടെ വികസനത്തിന് സ്വകാര്യ പങ്കാളിത്തം അനിവാര്യമാണെന്നും എന്നാൽ തിരുവനന്തപുരം വിമാനത്താവള വിവാദത്തിൽ തന്‍റെ പേര് അനാവശ്യമായി വലിച്ചിഴക്കുകയാണെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. തിരുവനന്തപുരത്തിന്‍റെ വികസനത്തിന് വിമാനത്താവളത്തിന്‍റെ വികസനം അത്യാവശ്യമാണ്. വിനോദസഞ്ചാരികളടക്കം വരണമെങ്കിൽ നല്ല വിമാനത്താവളം വേണം. കേന്ദ്ര സർക്കാരിന്റെ വസ്തുവിലാണ് വിമാനത്താവളമെന്നതിനാൽ അവർ പറയുന്നവർക്ക് വികസന പ്രവർത്തനങ്ങൾ നടത്താനുള്ള ചുമതല ലഭിക്കും.

Read More »