
എം.സി. കമറുദ്ദീനെതിരെ ഏഴ് വഞ്ചനാ കേസുകൾ കൂടി
എം.സി. കമറുദ്ദീന് എംഎല്‍എയ്ക്കെതിരെ ഏഴ് വഞ്ചനാ കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. ചന്തേര പോലീസ് സ്റ്റേഷനില്‍ ആറ് കേസുകളും കാസര്‍ഗോഡ് ടൗണ്‍ സ്റ്റേഷനില്‍ ഒരു കേസുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജ്വല്ലറി ചെയര്‍മാനായ കമറുദ്ദീനൊപ്പം എംഡി പൂക്കോയ തങ്ങളുടെ പേരിലും കേസുണ്ട്.