
സി പി എം നിയന്ത്രണത്തിലുള്ള സഹകരണ സംഘങ്ങളിലെ ലോക്കറുകൾ എൻ.ഐ.എ പരിശോധിക്കണം: ബെന്നി ബഹനാൻ
മന്ത്രി ഇ.പി.ജയരാജന്റെ ഭാര്യ ക്വാറന്റീൻ ലംഘിച്ച് ബാങ്കിലെത്തി ലോക്കർ തുറന്നത് സംശയാസ്പദമാണെന്ന് യു ഡി എഫ് കൺവീനർ ബെന്നി ബഹനാൻ എം.പി. മന്ത്രിയുടെ മകന് ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട് കോഴ ലഭിച്ചുവെന്ന ആക്ഷേപം ഉയർന്ന പശ്ചാത്തലത്തിൽ ലോക്കർ ഇടപാടിൽ ദുരൂഹത വർധിക്കുകയാണ്.