
വ്യാജ ആരോപണങ്ങള്‍ക്കെതിരെ മന്ത്രി ഇ പി ജയരാജൻ നിയമ നടപടിക്കൊരുങ്ങുന്നു
മലയാള മനോരമയും ചില രാഷ്ട്രീയ നേതാക്കളും ചേർന്നു നടത്തുന്ന നെറികെട്ട വ്യക്തിഹത്യക്കെതിരെ വ്യവസായമന്ത്രി ഇ പി ജയരാജന്റെ ഭാര്യ പി കെ ഇന്ദിരയും മകൻ ജയ്സണും നിയമനടപടിയിലേക്ക്. തികച്ചും വ്യാജവും കെട്ടിച്ചമച്ചതുമായ ആരോപണങ്ങളാണ് രണ്ടു ദിവസമായി മനോരമ ഇവർക്കെതിരെ മെനയുന്നത്. ഇത് ഏറ്റുപിടിച്ച് ബിജെപി, യുഡിഎഫ് നേതാക്കളും ക്രൂരമായ ആക്ഷേപവുമായി രംഗത്തുവന്നിട്ടുണ്ട്.