
ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ അമോണിയ വാതകചോര്‍ച്ച; നിരവധി പേര് ആശുപത്രിയില്‍
ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ പാൽ സംസ്കരണ പ്ലാന്റിൽ അമോണിയ വാതകം ചോർന്നതിനെ തുടർന്ന് നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകുന്നേരം ചിറ്റൂരിലെ ബന്ദപള്ളിയിലായിരുന്നു സംഭവം. പതിനഞ്ചോളം പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.