Tag: Kunhalikutty

കുഞ്ഞാലിക്കുട്ടി ലക്ഷക്കണക്കിന്‌ മലയാളികളുടെ ജീവന്‍കൊണ്ട്‌ പന്താടുകയാണ്‌; സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌

ഖുറാനും ഈന്തപ്പഴവും നേരായ വഴിക്കല്ല യു.എ.ഇ കേരളത്തിലേക്ക്‌ കൊണ്ടുവന്നതെന്ന്‌ ആവര്‍ത്തിച്ച കുഞ്ഞാലിക്കുട്ടി ലക്ഷക്കണക്കിന്‌ മലയാളികളുടെ ജീവന്‍കൊണ്ട്‌ പന്താടുകയാണെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌. ഏറ്റവും കൂടുതല്‍ മലയാളികള്‍ ജോലിചെയ്യുന്ന രാജ്യമാണ്‌ യു.എ.ഇ. ആ രാജ്യം അവരുടെ കോണ്‍സുലേറ്റിലേക്ക്‌ അയച്ചതാണ്‌ ഖുറാനും ഈന്തപ്പഴവും. ഇത്‌ കേന്ദ്രസര്‍ക്കാറിന്റെ കസ്റ്റംസ്‌ ക്ലിയറന്‍സ്‌ ചെയ്‌തതുമാണ്‌. അതില്‍ ഖുറാന്റെ മറവില്‍ സ്വര്‍ണ്ണം കടത്തിയെന്ന്‌ പറഞ്ഞ കുഞ്ഞാലിക്കുട്ടി ഈന്തപ്പഴത്തില്‍ കുരുവിന്‌ പകരം സ്വര്‍ണ്ണമാണെന്ന ധ്വനിയില്‍ ആരോപിക്കുകയും ചെയ്‌തു.

Read More »

സ്വർണകടത്ത് കേസ്: പ്രതി റമീസിന് ജാമ്യം ലഭിക്കാൻ കുഞ്ഞാലിക്കുട്ടി ഇടപെട്ടെന്ന് ആരോപണം

സ്വര്‍ണക്കടത്ത് കേസ് പ്രതി കെടി റമീസിന്റെ ജാമ്യത്തിന് പിന്നില്‍ പികെ കുഞ്ഞാലിക്കുട്ടിയെന്ന് ആരോപണം. പ്രധാന ശത്രു ബിജെപിയല്ലെന്ന കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവനക്ക് പിന്നാലെയാണ് സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതിക്കായുള്ള ലീഗിന്റെ ഇടപെടല്‍ പുറത്തുവന്നത്‌.

Read More »